ഷാർജ:ഇത്തിസലാത്ത് സ്പോൺസർ ചെയ്യുന്ന യു.എ.ഇ. ബോർഡ് ഓൺ ബുക്സ് ഫോർ യങ്ങ് പ്യൂപ്പിൾ(UAEBB) സംഘാടിതരായ അറബിക് കുട്ടികൾക്കായുള്ള സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു..ഷാർജാ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ വേദിയിൽ വെച്ച് വെർച്വൽ മീറ്റിങ്ങിലൂടെയാണ് ഇത്തിസലാത്ത് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
വളർന്നുവരുന്ന യുവതലമുറകൾക്ക് വളരെയധികം പ്രചോദനമാകുന്ന ഈ അവാർഡ് തങ്ങളുടെ 12-മത്തെ പതിപ്പിലാണ് 12മില്ല്യൺ ദിർഹം സമ്മാനതുകയായി 6വിവിധ തലങ്ങളിലായി പ്രഖ്യാപിച്ചത്…
ആഗോളതലത്തിൽ പകർച്ചവ്യാധികളുടെ വെല്ലുവിളികൾക്കിടയിലും സാഹിത്യസാംസ്കാരിക മൂല്യങ്ങളെ പരിപോഷിപ്പിക്കുന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ ലോകമാകെയുള്ള വായനാപ്രേമികളിൽ ആശ്വാസമുണർത്തുകയാണ്.
174എഴുത്തുകാരും 158ചിത്രകാരന്മാരുംമേഖലയിലെ 93പ്രസാധകരുമാണ് അറബ് ലോകത്തെ യുവതലമുറയിലെ മികച്ചവരെ അംഗീകരിക്കുന്ന ഇത്തിസലാത്ത് സ്പോൺസർ ചെയ്യുന്ന ഈ അവാർഡിനായ് മത്സരിച്ചത്.
വളരെയധികം അഭിമാനത്തോടെ കൂടിയാണ് ഇത്തിസലാത്തിന്റെ നോർത്തേൺ എമിറേറ്റ്സിന്റെ സി.ഇ.ഒ.യും ജനറൽ മാനേജരുമായ അബ്ദുൽ അസീസ് തര്യാം കുഞ്ഞു പ്രതിഭകളെ അനുമോദിച്ച് വിജയികളായ് പ്രഖ്യാപിച്ചത്.. പുതുതലമുറയ്ക്കായുള്ള തങ്ങളുടെ പ്രോത്സാഹനങ്ങൾ ക്രിയാത്മകമായ ഒരു പുതുസമൂഹത്തെ വാർത്തെടുക്കുന്നതിൽ സഹായകമായേക്കം എന്നും അദ്ദേഹം ഈ അവസരത്തിൽ ഉണർത്തി…യു.എ.ഇ.യുടെ സാംസ്കാരിക അന്തരീക്ഷത്തെ ഉയരങ്ങളിൽ എത്തിക്കാൻ എല്ലാ പിന്തുണകളും വാഗ്ദാനവും ചെയ്തു.
സംഘാടകരായ UAEBBയുടെ പ്രസിഡന്റ് മർവ അൽ അക്രോബി വിജയികളെ അനുമോദിക്കുകയും വരും തലമുറയ്ക്ക് നല്ലൊരു ഭാവി ആശംസിക്കുകയും ചെയ്തു.