ഷാർജ:ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ 2020_ കോവിഡ്_19 മഹാമാരിയിൽ ഒരുപാട് വെല്ലുവിളികളുമായ് തങ്ങളുടെ ആസ്വാദകർക്കായി മുമ്പോട്ടു പോയി കൊണ്ടിരിക്കുന്ന മുഴുവൻ പ്രസാധർക്ക് ഒരു ആശ്വാസവുമായ് ഷാർജാ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി… അറബിയിൽ നിന്നും മറ്റ് വിദേശ ഭാഷകളിൽ നിന്നുമായ് 1024ഓളം പ്രസാധകരിലായ് 10മില്ല്യൺ ദിർഹം നൽകാനായാണ് ഉത്തരവിറക്കിയത്.
ആഗോള തലത്തിൽ പുസ്തകങ്ങളുടേയും വിജ്ഞാന വ്യവസായങ്ങളുടേയും വളർച്ച ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രഖ്യാപനം.
മേളയിൽ നിന്നും എടുക്കുന്ന മുഴുവൻ സാഹിത്യ കൃതികളും ഷാർജയിലെ സർക്കാർ വകുപ്പുകളിലേയും അക്കാദമിക്ക് സ്ഥാപനങ്ങളിലേയും ലൈബ്രറികളിൽ മാത്രമല്ല എമിറേറ്റിൽ ഉടനീളമുള്ള ഷാർജാ പബ്ലിക് ലൈബ്രറിയുടെ വിവിധ ശാഖകളിലും ലഭ്യമാക്കുന്നതാണ്.
ലോകമെമ്പാടുമുള്ള പുസ്തകനിർമ്മാതാക്കൾക്ക് ആശ്വാസവും അതിലുപരി പിന്തുണയും നൽകുന്നതാണ് ഷാർജാ ഭരണാധികാരിയുടെ ഈ സഹായഹസ്തം… എന്ന് പറയുകയാണ് ഷാർജാ ബുക്ക് അതോറിറ്റി ചെയർമാൻ എച്ച്.ഇ.അഹമ്മദ് ബിൻ റക്കാദ് അൽ അമീരി… കുട്ടികൾക്കും യുവാക്കൾക്കും അവരുടെ കഴിവുകൾ വീശാലമാക്കാനും ലോകത്തെക്കുറിച്ചുള്ള അവരുടെ സാംസ്കാരിക ധാരണ മെച്ചപ്പെടുത്തുന്നതിലൂടെ ഷാർജയുടേയും ഒപ്പം തന്നെ യു.എ.ഇ.യുടെ തന്നെ നല്ലഭാവിക്കായുള്ള നിക്ഷേപമായും ഈ ഗ്രാന്റിനെ വിലയിരുത്തുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.