ഷാർജ : ഷാർജ ഇന്റർനാഷണൽ ബുക് ഫെയറിലെ പബ്ലിഷിംഗ് സ്‌ഥാപനങ്ങൾ പുറത്തിറക്കിയ ഏറ്റവും പുതിയ പ്രസിദ്ധീകരങ്ങൾ ഏറ്റെടുക്കുന്നതിന് യുഎഇ ഭരണാധികാരി ഡോ. ഷെയ്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമി 10 ദശലക്ഷം യുഎഇ ദിർഹം വകയിരുത്തി. അറബിയിലെയും മറ്റു ഭാഷകളിലെയും ഏറ്റവും പുതിയ ബൗദ്ധികവും ശാസ്ത്രിയാവുമായ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് ഷാർജയിലെ പൊതു ലൈബ്രറികളെ സമ്പന്നമാകാൻ ഇതിലൂടെ സാധ്യമാകും.
പുസ്തക പ്രസിദ്ധീകരണ വ്യവസായത്തിൽ കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ ആകാതം കുറയ്ക്കാൻ ഇതിനാവും. എമിറേറ്റിലെ സർവകലാശാലയിലെ വായനക്കാരുടെ വിവരങ്ങളും ലഭ്യമാക്കും.
ഷാർജ ഭരണാധികാരി ഈ ഫണ്ടിലൂടെ പ്രസാധകർക്ക് ഒരു സന്ദേശം നൽകുന്നു. ഈ പ്രധിസന്ധി ഘട്ടത്തിൽ അവർ തനിച്ചല്ല. പ്രസാധകരുടെ ബുദ്ധിമുട്ടുകളും മറ്റും മനസ്സിലാകുക്കയും അവരുടെ സേവനത്തെ അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ഷാർജ ഇന്റര്നാഷണൽ ബുക് ഫെയർ ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമീരി പറഞ്ഞു.