ഷാർജ : ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിവൽ സന്ദർശിക്കാനെത്തിയ ഇറ്റാലിയൻ അംബാസിഡറെ ബുക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റാഷിദ് അൽ അമേരി സ്വീകരിച്ചു. ഇറ്റലിയും ഷാർജയും തമ്മിലുള്ള സഹകരണവും സംയുക്ത പ്രവർത്തനങ്ങളും ശക്തി പെടുത്തുന്നതിന് സാംസ്കാരിക മേഖലയിലെ സാധ്യതകളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഷാർജ ഇന്റർനാഷണൽ ബുക് ഫെസ്റ്റിൽ ഇറ്റാലിയൻ സംഭാവനകളെ കുറിച്ച് ലെനർ അൽ അമേരി വിശദീകരിച്ചു. ഷാർജയിൽ നിന്നും ലോകം വായിക്കുന്നു എന്ന തലക്കെട്ടിലാണ് ബുക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. നവംബർ 04 ന് ഷാർജ ഇന്റർനാഷണൽ ബുക് ഫെസ്റ്റ് സമാപിക്കും.