ഷാർജ: 39-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഉദ്ഘാടന വേദി സന്ദർശിക്കാൻ എത്തിയതായിരുന്നു സ്വീഡിഷ് അംബാസിഡർ.
ഹെൻറിക് ലൻഡർഹോം അദ്ദേഹത്തെ ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി സ്വീകരിച്ചു. ഇരുവരും സാംസ്കാരിക സഹകരണം കൈമാറ്റം ഗവേഷണ സാധ്യതകളെ കുറിച്ചും ചർച്ച ചെയ്തു.
സർക്കാരുകളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ക്രോസ്സ് കൾച്ചറൽ ഡയലോഗ് മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ചർച്ച ചെയ്തു. സ്വീഡിഷ് അംബാസിഡർ ആക്സസ്അബിലിറ്റി എന്ന പേരിൽ ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ലോകത്താകമാനമുള്ള വികലാംഗരായ ആളുകളുടെ അവകാശങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും മറ്റും സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഷാർജ എക്സ്പോ സെന്ററിൽ സ്വീഡൻ പവലിയൻ കെ15 ഹാൾ 6ലാണ് ഇത്.
എക്സിബിഷൻ സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് registration.sibf.com എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയവുന്നതാണ്.