റാസൽഖൈമ: സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി റമദാനോടനുബന്ധിച്ച് 506 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.വിശുദ്ധ മാസത്തിൽ തടവുകാർക്ക് സമൂഹവുമായി ഒത്തുചേരാനും അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും സന്തോഷം നൽകാനുമുള്ള അവസരം നൽകാനുള്ള ശൈഖ് സൗദിന്റെ താൽപ്പര്യമാണ് ഈ മഹത്തായ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നതെന്ന് റാസൽഖൈമ അറ്റോർണി ജനറൽ ഹസൻ സയീദ് മെഹൈമദ് പറഞ്ഞു.