ദുബായ് : മൂന്ന് ദശലക്ഷം പുസ്തകങ്ങൾ വിതരണം ചെയ്യാൻ നിർദേശവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അറബ് രാജ്യങ്ങളിലെ സ്കൂളുകളിൽ ചേരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുന്ന ഈ മഹത്തായ പ്രഖ്യാപനം ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
മേഖലയിലെ ഏറ്റവും വലിയ ലൈബ്രറി “മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി” ഉദ്ഘാടനം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ഇത്. “ലൈബ്രറിയുടെ നല്ല പ്രഭാവം ഈ മേഖലയ്ക്ക് ഗുണം ചെയ്യും,” അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.
22 ദശലക്ഷം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന അറബ് റീഡിംഗ് ചലഞ്ചിനെക്കുറിച്ചും ഈ ട്വീറ്റിലൂടെ അദ്ദേഹം പരാമർശിച്ചു.
ഷെയ്ഖ് മുഹമ്മദ് ആരംഭിച്ച ഏറ്റവും വലിയ അറബ് സാക്ഷരതാ സംരംഭമാണ് ഈ റീഡിംഗ് ചാലഞ്ച്.
ദുബായ് ക്രീക്ക് തീരത്ത് ലെക്‌റ്റേൺ ആകൃതിയിലുള്ള മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ജൂൺ 16 വ്യാഴാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.