ദുബായ്: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ചേമ്പേഴ്സിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ ചൊവ്വാഴ്ച സന്ദർശിച്ചപ്പോൾ സമ്പദ്‌വ്യെവസ്ഥയ്ക്ക് മുൻഗണന നല്കാൻ ആവശ്യപ്പെട്ടു.
സമൃദ്ധവും, ശക്തവുമായ സാമ്പത്തിക ഭാവിയിലേക്ക് ദുബൈ ചേമ്പേഴ്‌സ് യുഎഇയെ നയിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ പറഞ്ഞു.
പ്രധാന പുനർനിർമ്മാണങ്ങൾക്കുശേഷം ദുബായ് ചേമ്പേഴ്സിന്റെ ഡയറക്ടർ ബോർഡുമായുള്ള കൂടിക്കാഴ്ചയിൽ, വാണിജ്യ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, അന്താരാഷ്ട്ര വ്യാപാരം എന്നീ 3 പുതിയ ചേംബറുകൾ രൂപീകരിച്ചു എന്നും
ഉറച്ചതും സമ്പന്നവുമായ ഒരു സമ്പദ്‌വ്യവസ്ഥ സ്ഥാപിക്കുക എന്നതാണ് മുൻഗണന എന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
എമിറേറ്റിന്റെ സാമ്പത്തിക പരിവർത്തനം വേഗപ്പെടുത്തുന്നതിനും ആഗോള ബിസിനസ് ഹബ്ബായി മാറ്റുന്നതിനുമായി മൂന്ന് ദുബായ് ചേംബറുകളിൽ ഘടനാപരമായ മാറ്റങ്ങൾ ശനിയാഴ്ച ദുബായ് പ്രഖ്യാപിച്ചിരുന്നു.
അഞ്ച് വർഷത്തിനുള്ളിൽ ബാഹ്യ വ്യാപാരം 2 ട്രില്യൺ ദിർഹമായി ഉയർത്താൻ ലക്ഷ്യമിടുന്ന ദുബൈയുടെ അന്താരാഷ്ട്ര വ്യാപാര തന്ത്രം നടപ്പിലാക്കുന്നതിൽ ദുബായ് ചേമ്പേഴ്‌സിലെ അംഗങ്ങൾ സജീവ പങ്കാളികളാകുമെന്ന് ചേമ്പേഴ്‌സിന്റെ ബിസിനസ് പദ്ധതിയെക്കുറിച്ച് സംസാരിച്ചപ്പോൾ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.