അബൂദാബി: യു എ ഇ പ്രസിഡണ്ടും അബൂദാബി ഭരണാധികാരിയുമായ ഷെയ്പ് ഖലീഫ ബിൻ സായിദ് അൽ നഹ് മാൻ അന്തരിച്ചു 73 വയസായിരുന്നു 2004 മുതൽ യു എ ഇ പ്രസിഡണ്ടാണ് പിതാവ് ഷെയ്ഖ് സായിദിന്റെ മരണാനന്തരമാണ് ഖലീഫ ഭരണം ഏറ്റെടുത്തത് 1948 ലാണ് ജനനം ഷെയ്ഖ് സായിദിന്റെ മൂത്ത മകനാണ് ഷെയ്ഖ് കലീഫ .
യു എ ഇയെ എല്ലാ മേഘലയിലും ലോകത്ത് ഒന്നാം സ്ഥാനങ്ങളിൽ എത്തിച്ചതിൽ ഏറെ പരിശ്രമം നടത്തിയ ഭരണധികാരിയായ ഖലീഫ സ്വദ്ദേശികൾക്കൊപ്പം തന്നെ വിദ്ദേശികളുടേയും ഉന്നമനത്തിന് വേണ്ടി നിയമ നിർമ്മാണങ്ങൾ നടത്തിട്ടുണ്ട് സ്വദേശികളും വിദേശികളുമായ ജനങ്ങളുടെ സന്തോഷകരമായ സുരക്ഷിത ജീവിതം ഉണ്ടാക്കിയ ഭരണാധികാരിയാണ് മൺമറഞ്ഞത്.