റമദാനോടനുബന്ധിച്ച് ഷാര്‍ജയില്‍ 484 തടവവുകാര്‍ക്ക് മോചനം അനുവദിക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. വിവിധ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരെയാണ് വിട്ടയക്കുക.
വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുന്നത്. ശിക്ഷാ കാലയളവില്‍ മികച്ച സ്വഭാവം കാണിച്ചതാണ് മോചനത്തിന് പരിഗണിക്കാന്‍ കാരണം. വിട്ടയക്കപ്പെടുന്നവരെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേര്‍ന്ന് മികച്ച ജീവിതം നയിക്കട്ടെയെന്ന് ഷാര്‍ജ ഭരണാധികാരി ആശംസിച്ചു.