ഷാർജ : 42 മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഹിസ് ഹൈനസ്സ് ഷെയ്ഖ് ഡോ സുൽത്താൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു വായനയുടെ വിശ്വമേളക്ക് തുടക്കം കുറിച്ചു
ഷാർജ ബുക്ക് അതോറിറ്റിയുടെ (SBA) നേതൃത്വത്തിൽ “വീ സ്പീക്ക് ബുക്ക്സ്” എന്ന പ്രമേയവുമായാണ് എക്‌സ്‌പോ സെന്റർ ഷാർജയിൽ നടക്കുന്ന പുസ്തകമേള നടക്കുന്നത്.
ഉദ്ഘാടന ചടങ്ങ് ഷാർജ ഭരണാധികാരി അംഗവും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അധ്യക്ഷതയിൽ നടന്നു. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും ചടങ്ങിൽ പങ്കെടുത്തു.
ഷാർജ ഭരണാധികാരിയെ ഷാർജ വിമാനത്താവള വകുപ്പ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഈസം ബിൻ സാഖർ അൽ ഖാസിമി, ഷാർജ ഗവൺമെന്റ് റിലേഷൻസ് വകുപ്പ് ചെയർമാൻ ശൈഖ് ഫാഹിം ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഡിപാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി, ഷാർജ ഡിസ്ട്രിക്ട്സ് അഫയേഴ്സ് വകുപ്പ് ചെയർമാൻ ശൈഖ് മജീദ് ബിൻ സുൽത്താൻ ബിൻ സാഖർ അൽ ഖാസിമി, സാംസ്കാരിക-യുവജന മന്ത്രി ശൈഖ് സലാം ബിൻ ഖാലിദ് അൽ ഖാസിമി എന്നിവർ സ്വീകരിച്ചു.
42-ാമത് പതിപ്പിന്റെ അതിഥി രാജ്യമായ ദക്ഷിണ കൊറിയൻ പ്രതിനിധി സംഘത്തേയും ഷാർജ പുസ്തകമേളയിൽ സർവകലാശാലയുടെ ലൈബ്രറിയിൽ നിന്നുള്ള അമൂല്യമായ കൈയെഴുത്തുപ്രதികൾ പ്രദർശിപ്പിക്കുന്ന കോയമ്പ മർ സർവകലാശാല പ്രതിനിധി സംഘത്തേയും ഷാർജ ഭരണാധികാരി സ്വാഗതം ചെയ്തു.
42മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഹിസ് ഹൈനസ് ഷെയ്ഖ് Dr സുൽത്താൻ മുഹമ്മദ് അൽ ഖാസിമി ഉൽഘാടനം ചെയ്തു ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായ SIBF 108 രാജ്യങ്ങളിൽ നിന്നുള്ള 2033 പ്രസാധകൻ പങ്കെടുക്കുന്ന മേളയിൽ ലോകത്തെ പ്രമുഖരായ എഴുത്ത് കാര്യം സാഹിത്യകാരുമാണ് പങ്കെടുക്കുന്നത്.
ഷാർജ എക്സ്പോ സെന്റെറിൽ ഇനിവരുന്ന 12 ദിവസം വായനയുടെ വിശ്വമേളയിൽ ഉത്സവാന്തരീക്ഷമാണ് ഷാർജയിൽ നമ്മൾ പുസ്തകത്തെ കുറിച്ച് സംസാരിക്കുന്നു എന്ന തലകെട്ടിൽ നടക്കുന്നു പുസ്തകമേള ഏറെ ആകർഷണിയമാണ് ഈ വർഷവും. വായനയുടെ പുതിയ ലോകത്തേക്കുള്ള വാതായനങ്ങളും എഴുത്തുകയുടെ പുതിയ സൃഷ്ടിപ്പുകളും പിറക്കുകയാണ് ഈ വർഷത്തെ പുസ്തകമേളയിലും.