ഷാർജ: ഷാർജ അൽ ബുഹൈരിയ പോലീസിന്റെ കൃത്യമായ ഇടപെടലുകൾ കൊണ്ട് 4 വയസ്സുകാരൻ പുതുജീവിതത്തിലേക്ക്.
ഷാർജയിലെ ഫാമിലി അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ 4 വയസ്സുകാരൻ കളിക്കിടയിൽ തെന്നി താഴേക്ക് വീഴുകയായിരുന്നു..അപകടം നടന്നയുടൻ തന്നെ പോലീസിൽ വിവരമറിയിച്ചു..ചില ചെറിയ പരിക്കുകളാലെ അൽ ഖാസിമീയ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്ന കുട്ടി പൂർണ്ണമായും സുഖം പ്രാപിക്കുന്നു..
പോലീസ് മേധാവി അബ്ദുല്ല സലീം അൽ നഖ്ബി കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് എല്ലാരിലുമായ് അറിയിക്കുകയും ചെയ്തു.ബാൽക്കണി,ജനലരികിൽ ഇവിടങ്ങളിലൊക്കെയുള്ള അപകടം പതിയിരിക്കുന്ന ഇരിപ്പിടങ്ങൾ സൂക്ഷ്മമായി വെക്കാനും നിർദേശം നൽകി.
കോവിഡിന്റെ പശ്ചാത്തലത്തിൽ അധികനേരവും വീടുകളിൽ കഴിയുന്ന കുട്ടികളിൽ കളിയിലെ കൗതുകങ്ങൾ ഏറെയായിരിക്കും.. പ്രത്യേകിച്ച് ഉയരങ്ങളുള്ള സ്ഥലങ്ങളിലൊക്കെ കളിക്കുമ്പോൾ.. വീട്ടിലാണ് അപ്പോൾ അവർ സുരക്ഷിതരായി രിക്കും എന്ന ചിന്ത രക്ഷിതാക്കളിൽ സാധാരണമായി കണ്ടുവരാറുള്ളതാണ്.. എന്നാൽ നമ്മുടെ ചെറിയൊരു അശ്രദ്ധ അവരുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാം…