ഷാർജ : ഷാർജ ബുക്ക് അതോറിറ്റി സാങ്കേതികവിദ്യയും ലോജിസ്റ്റിക്സും പ്രയോജനപ്പെടുത്തുക വഴി ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ (എസ്ഐബിഎഫ്) 40-ാമത് എഡിഷൻ സന്ദർശിക്കുന്നവർക്ക് ഈ വർഷം മികച്ച അനുഭവം പ്രതീക്ഷിക്കാം.
സന്ദർശകർക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴിയും മറ്റ് ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ വഴിയും പണമടയ്ക്കാനുള്ള സൗകര്യവും പ്രസാധകരുടെ സ്റ്റാൻഡുകളിൽ പണമടയ്ക്കുന്നതിന് പുറമേ ഹാൾ പ്രവേശന കവാടങ്ങളിൽ സ്വയം പേയ്മെന്റ് മെഷീനുകൾ സജ്ജീകരിക്കും.കൂടാതെ ഹാളുകളുടെ പ്രവേശന കവാടങ്ങളിൽ ഇൻഫർമേഷൻ ഡെസ്കുകളും ഡിജിറ്റൽ ഉപകരണങ്ങളും സിബിഫ് സംഘടകർ ഒരുക്കിയിട്ടുണ്ട്. അത് പ്രത്യേക ആവശ്യകതയുള്ള സന്ദർശകർക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കും.
സന്ദർശകർക്കായ് ബുക്ക് ഫെസ്റ്റിവൽ സംഘടകർ സ്വന്തം നിലയ്ക്ക് വാഹന പാർക്കിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.