ഷാർജ: മുന്നോടിയായി സംഘടിപ്പിക്കുന്ന 12ാമത് പ്രസാധകസമ്മേളനം സമാപിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തോളം പ്രസാധകരാണ് സമ്മേളനത്തിൽ പങ്കെടു ത്തത്. ഷാർജ എക്സ്പോ സെൻററിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ഇന്‍റർനാഷനൽ പബ്ലിഷേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ബുദൂർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.ഷാർജ ബുക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കാദ് അൽ അമീരി ചടങ്ങിന് സ്വാഗതം പറഞ്ഞു. 92 രാജ്യങ്ങളിൽനിന്നായി 971 പ്രസാധകരാണ് ഇത്തവണ സമ്മേളനത്തിനെത്തിയത്. 33 പ്രഭാഷകരാണ് സമ്മേളനത്തിൽ സദസ്സുമായി സംവദിക്കുന്നത്.പുസ്തകോത്സവത്തിലെ ഈ വർഷത്തെ അതിഥി രാജ്യമായ ഇറ്റലിയിലെ പുസ്തക വിപണി സംബന്ധിച്ച ചർച്ചയും ഡിജിറ്റൽ പുസ്തക വിപണിയിലെ സാധ്യതകളും ആദ്യദിനത്തിൽ ചർച്ചയായി.
പ്രസാധകർക്ക് പരസ്പരം പകർപ്പവകാശങ്ങളിൽ കരാറിലെത്താനും ചർച്ചകൾക്കും സമ്മേളനം വേദിയൊരുക്കുന്നുണ്ട്.