ഷാർജ ∙ റമസാനിൽ ഷാർജ ചാരിറ്റി 10 ലക്ഷം പേർക്ക് ഇഫ്താർ വിരുന്നൂട്ടും. ദിവസേന 33,000 പേർക്കാണ് ഇഫ്താർ നൽകിവരുന്നത്. ഷാർജയിലെ 136 സ്ഥലങ്ങളിലായി, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലാണ് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നത്.നിർധന കുടുംബങ്ങൾക്കും ഭക്ഷണം എത്തിക്കുന്നുണ്ട്. അതിനായി പ്രത്യേക സമിതിയും പ്രവർത്തിക്കുന്നുണ്ടെന്ന് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദിം പറഞ്ഞു











