ദുബായ്: 39-മത് ഷാർജ ബുക്ക് ഫെയറിന്റെ മുന്നോടിയായി 10-മത് പ്രസാധക സമ്മേളനം സംഘടിപ്പിച്ചു. രണ്ട് പാനൽ സെക്ഷനുകളിലായി ഓഡിയോ ബുക്കിന് വർധിച്ചു വരുന്ന ആരാധകർ ബുക്ക് കൊള്ളയുടെ പാർശ്വഫലങ്ങൾ വെല്ലുവിളികൾ എന്ന വിഷയത്തെ കുറിച്ച് ചർച്ച ചെയ്തു.
“ബുക്ക് പൈറസി, ഈ പ്രശനത്തെ എങ്ങിനെ നേരിടാം” എന്ന തലകെട്ടിന് കീഴിലാണ് 10മത് പ്രസാധക സമ്മേളനം സംഘടുപ്പിച്ചത്. യു കെ ആസ്ഥാനമായുള്ള അവിസെന്ന പാർട്ട്ണർഷിപ്പ് ലിമിറ്റഡിന്റെ സ്ഥാപകൻ ബിൻ കെന്നഡിയാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. പൈറസികെതിരെ അതീവ ജാഗ്രത പുലർത്തുന്നതിൽ എസ്ഐബിഎഫിന്റെ ശ്രമങ്ങളെ പ്രശംസിച്ചു.
നിർഭാഗ്യവശാൽ ഒരു പുസ്തക ക്കൊള്ളക്കാരൻ ഒരു പ്രസാധകൻ കൂടിയാണ് അവൻ / അവൾ ഞങ്ങളുടെ സഹപ്രവർത്തകനാണെന്ന് ലെബനന്റെ ദാർ അൽ ഖയാലിന്റെ സ്ഥാപകനും സിഇഒയുമായ അഡെൽ സൈനി പറഞ്ഞു.
പ്രസിദ്ധീകരണത്തിനും വിവർത്ഥനത്തിനും അനുമതി ലഭിച്ച് അതിനുവേണ്ടി സമയവും സൃഷ്ടികളും നൽകിയ അംഗീകൃത പ്രസാധകരുടെ എങ്ങിനെയാണ് കൊള്ളായടിക്കുന്നത് എന്ന് അദ്ദേഹം വിലപിച്ചു.
നൈജീറിയയിൽ നിന്നും ചർച്ചയിൽ പങ്കെടുത്ത ക്യാമ്പറിഡ്ജ് യൂണിവേഴ്‌സിറ്റി പ്രെസ്സിന്റെ മാനേജർ ലോറൻസ് അലഡെസുയി ഏഷ്യൻ രാജ്യങ്ങളിൽ നിന്നും തന്റെ രാജ്യത്തേക്ക് കൊള്ളക്കാർ എങ്ങിനെ കൃതികൾ ഇറക്കുമതി ചെയ്യുന്നുവെന്ന് വിവർത്ഥിച്ചു. നൈജീരിയായിൽ ജനപ്രിയ കൃതികൾ എല്ലാം കൊള്ളക്കാരുടെ ഭീഷണി നേരിടുന്നുണ്ട്. ഇത് എഴുത്തുകാരുടെ റോയൽറ്റിയും പ്രസാധകരുടെ വരുമാന മാർഗങ്ങളും നിലകുന്നു. അതിനാൽ തന്നെ ഇത്തരം അനധികൃത പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.