UDF ന്റെ മിന്നും ഭൂരിപക്ഷത്തിന്റെ ശില്പികളാരെന്ന് ചോദിച്ചാൽ ആദ്യം പറയേണ്ടി വരുന്ന രണ്ട് പേരുകളാണ് തൃക്കാക്കര ഇലക്ഷന്റെ ബുദ്ധികേന്ദ്രമായ് മാറിയ ശാഫി പറമ്പിലും തൃക്കാകരയുടെ നാവായി വന്ന് നമ്മുടെ വീടുകളിലെ ടെലിവിഷൻ അന്തി ചർച്ചകളിൽ UDF ന്റെ നാവായി മാറിയ രാഹുൽ മാങ്കുട്ടത്തിലുമാണ്.
തൃക്കാക്കരയുടെ മണ്ണിൽക്യാമ്പ് ചെയ്ത് ഊർജ്ജസ്വലതയോടെ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ മനസ്സിലിടം നേടി കൊണ്ടുള്ള വോട്ടു ചോദിക്കലും അവരിെലാരാളായ് മാറി കളത്തിലിറങ്ങി കളിക്കുകയും തന്റെ സോശ്യൽ മീഡിയ ബുദ്ധീപരമായ് ഉപയോഗിച്ചും ജനങ്ങളെ കയ്യിലെടുക്കാൻ സാധിച്ചു എന്നത് ശാഫി പറമ്പിലിന്റെ വലിയ സ്വാധീനവലയം തൃക്കാക്കരയിലുണ്ടാക്കി നമ്മളിലൊരാളാണ് താൻ എന്ന വിശ്വാസം ജനങ്ങൾക്കിടയിലുണ്ടാക്കി യുവാക്കളെയും മുതിർന്നവരെയും ഒരു പോലെ കയ്യിലെടുക്കാൻ സാധിച്ചത് വലിയ ഭൂരിപക്ഷത്തിലേക്കുള്ള വഴി എളുപ്പമാക്കി.
രാഹുൽ മാങ്കുട്ടത്തിലിന്റെ നാവ് തന്നെയാണ് UDFന്റെ പ്രവർത്തനങ്ങളും നന്മകളും ജനങ്ങളിലേക്കെത്തിച്ചതിൽ മുഖ്യ പങ്ക് വഹിച്ചത് ടെലിവിഷൻ ചർച്ചകളിലും മോശ്യൽ മീഡിയയിലും ബുദ്ധീപരമായ് സത്യസന്ധമായ ഇടപെടലുകൾ നിശ്പക്ഷമതികൾക്കിടയിലും വലിയ മതിപ്പുളവാക്കി.
ഉരുളക്കുപ്പേരി പോലെയുള്ള മറുപടികളിൽ LDF ന് നന്നെ വിയർക്കേണ്ടി വന്നു. ഇവർക്ക് സ്വതന്ത്രമായ് പ്രവർത്തിക്കുവാനുള്ള ലൈസൻസ് നല്കിയ വീ ഡി സതീശൻ താനാണ് നല്ല കൃപ്റ്റനെന്ന് തെളിയിച്ച ഇലക്ഷൻ കൂടിയാണ് തൃക്കാകരയുടേത്.
ഉമാ തോമസും ശാഫി പറമ്പിലും രാഹുൽ മാങ്കുട്ടത്തിലും വീടുകളും ഫ്ലാറ്റുകളും കയറിയിറങ്ങുമ്പോൾ തന്നെ ജനങ്ങളുടെ ഹൃദയത്തിൽ കയറി നിങ്ങളിലൊരു വരാണ് ഞങ്ങൾ എന്ന തോന്നൽ ഉണ്ടാക്കി എടുക്കാൻ സാധിച്ചിട്ടുണ്ട്.
യുവരകുത്ങ്ങളുട ആത്മാർത്ഥകസിനാധ്വനവും ശാസ്ത്രിയരീതിയിലുള്ള ഏകോപനവും നല്ല ക്യാപ്റ്റന്റെ പിന്തുണയും പിടി എന്ന മനുശ്യ സ്നേഹിയുടെ മരിക്കാത്ത ഓർമകളും ഉമ തോമസിന്റെ നിശ്ക്കളങ്കമായ ചിരിയും എല്ലാം ഒത്ത് വന്നപ്പോൾ തൃക്കാകരയുടെ വികാരമായ് മാറിയതാണ് UDF.
മറുവശത്തെ പട്ടാള ചിട്ടയും അധികാരവമ്പത്തരത്തിനും തൃക്കാകരയുടെ ഹൃദയത്തിൽ കയറാനും സാധിച്ചില്ല. പിന്നെ ടെലെസ്ക്കോപ്പും കഴുത്തിൽ തൂക്കിയുള്ള പത്രസമ്മേളനങ്ങളും ഓക്ക് മെന്റ് റിയാലിറ്റിയും പ്രഹസനമാണെന്ന് തിരിച്ചറിയാതിരിക്കാൻ ഇതങ്ങ് ഉത്തരേന്ത്യയൊന്നുമല്ല എന്നതവർ മറന്ന് പോയി അഭ്യസ്തവിദ്യരായ മലയാള നാടാണിതെന്നും മറന്ന് പോയതാണ് LDF ന്റെ ഈ വലിയ പരാജയത്തിലേക്കെത്തിച്ചത്.