അബുദാബി: കോവിഡ്_19 കണ്ടെത്താനുള്ള പോളിമറൈസ് ചെയിൻ റിയാക്ഷൻ (PCR) ടെസ്റ്റിന്റെ വില കുറച്ച് അബുദാബിയിലെ ഹെൽത്ത് സെർവീസ് കമ്പനിയായ സേഹ.
സെപ്റ്റംബർ മാസത്തിൽ 370 ദിർഹം വില ഈടാക്കിരുന്ന ടെസ്റ്റിന് കുറച്ച് 250ദിർഹം ആക്കിയിരുന്നു. അവിടെ നിന്നും വീണ്ടും കുറച്ച് 85ദിർഹമാക്കിയിരിക്കുകയാണ് അതോറിറ്റി. ജനങ്ങളിൽ വളരെയധികം ആശ്വാസം പകരുന്ന വാർത്തയായുമായായാണ് ഡിസംബർ_5ന് അതോറിറ്റി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ദുബായ് ആരോഗ്യ മന്ത്രാലയവും പിസിആർ ടെസ്റ്റുകളുടെ വില കുറച്ചിരുന്നു.150 ദിർഹമാണ് നിലവിലെ വില.