ദുബായ്: ബിസിനസ്സ്, കരിയർ മേഖലകളിലെ നിലവിലെ സാഹചര്യങ്ങളും നൂതന ആശയങ്ങളും സവിസ്തരം പ്രതിപാദിക്കപ്പെട്ട പ്രസ്തുത സംഗമം Dubal/Emal ന്റെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും CIO Majlis ന്റെ സ്ഥാപക ചെയർമാനും ആയ
ഡോ: അഹ്മദ് അൽ മുല്ല ഉദ്ഘാടനം ചെയ്തു.
വിജ്ഞാനം നേടി സ്വയം പ്രകാശിക്കുകയും,സ്വജീവിതാനുഭവങ്ങളും, അറിവുകളും സമൂഹത്തിന്നായി പങ്കുവെക്കാൻ തയ്യാറാവുകയും ചെയ്യുമ്പോഴാണ് ജീവിതം സഫലമാവുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സീക് യു എ ഇ ചാപ്റ്റർ ചെയർമാനും സൈഫ് ലൈൻ ഗ്രൂപ്പ് എം ഡി യുമായ ഡോ : അബൂബക്കർ കുറ്റിക്കോൽ അധ്യക്ഷത വഹിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയുടെ വളർച്ചയ്ക്കൊപ്പം ഭാവിയിൽ സംഭവിക്കാവുന്ന മാറ്റങ്ങളും മുൻകരുതലുകളും വിശദീകരിച്ചു കൊണ്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഗവേഷകൻ ഡോ. ഷാഹിദ് ചോലയിൽ ക്‌ളാസ്സെടുത്തു.
രണ്ടാം സെഷനിൽ പ്രവാസികളുടെ കരിയർ അഭിവൃദ്ധിക്ക് വിദ്യാഭ്യാസപുരോഗതിയും നൂതന സാങ്കേതീക വിദ്യയും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചർച്ച ചെയ്യപ്പെട്ടു.
കേരള കരിയർ ഗൈഡൻസ് ചെയർമാനും സീക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ അഡ്വ. നിസാം ഫലാഹ് നേതൃത്വം നൽകി.
പി എ സുബൈർ ഇബ്രാഹിം മുഖ്യഅതിഥിയായിരുന്നു.
തുടർന്ന് പ്രസംഗിച്ച സീക് പ്രസിഡന്റ് കരീം കള്ളാർ കാഞ്ഞങ്ങാട്ടുകാരുടെ സർവ്വതോമുഖമായ വളർച്ചക്ക് സീക് നടത്തിവരുന്ന പരിശ്രമങ്ങൾക്കൊപ്പം അണി നിരക്കാൻ ആഹ്വാനം ചെയ്തു.
ജനറൽ കൺവീനർ ഇല്യാസ് കൂളിയങ്കാൽ സ്വാഗതപ്രഭാഷണം നടത്തി.
ബഷീർ മുബാഷ്, ഹമീദ് കമ്മട്ടിക്കടത്ത്, മുജീബ് മെട്രോ, ഖാലിദ് പാറപ്പള്ളി, സമീർ പി കെ, മുഹമ്മദ് ആലമ്പാടി, നാസർ സി എം. ഹസീബ് അതിഞ്ഞാൽ
എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു
ബിസിനസ്സ് രംഗത്തുള്ളവരും, പ്രഫഷണൽ രംഗത്ത് പ്രസിദ്ധരുമായ കാഞങ്ങാട്ടുകാരുടെ സംഗമമായി മാറിയ പ്രോഗ്രാമിൽ കാഞ്ഞങ്ങാടിയൻസിന്റെ പുരോഗതിക്കായി ഇനിയും ഉത്തരം പരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തോടെ സമാപനം കുറിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ അമീർ മുബാറക് നന്ദി പ്രകാശിപ്പിച്ചു.