അബുദാബി: അബുദാബിയിലെ സ്വകാര്യ സ്കൂളുകൾ ജനുവരി മുതൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ക്ലാസ് റൂമുകൾ സജ്ജീകരിക്കുന്നു. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി ഫോർ കോവിഡ്-19 പാൻഡെമിക്ക് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് എന്നിവർ അനുമതി നൽകി.
അഡെക്ക് സ്വകാര്യ സ്കൂളുമായി ബന്ധിപ്പിക്കുകയും വിദ്യാർത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും ആരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിന് ആവശ്യമായ പ്രതിരോധ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് സ്കൂളുകളെ സഹായിക്കും.
ഒക്ടോബറിൽ സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകർക്കും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകൾക്കും രണ്ടാഴ്ചയിൽ ഒരിക്കൽ കോവിഡ്-19 പരിശോധനക്ക് വിധേയമാക്കിയിരുന്നു. സ്കൂളുകൾ പ്രവർത്തനം തുടങ്ങുന്നതിന് മുമ്പായി വിദ്യാർഥികൾക്കും സ്റ്റാഫുകൾക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ടെന്ന് അഡെക്ക് പറഞ്ഞു.