സൗദി അറേബ്യ: ലോകത്തിലെ ആദ്യത്തെ “പറക്കുന്ന മ്യൂസിയം” വ്യാഴാഴ്ച ആരംഭിക്കുന്നു. റിയാദിനും പുരാതന നഗരമായ അൽഉലയ്‌ക്കും ഇടയിലുള്ള വിമാന യാത്രയിൽ പുരാവസ്തുക്കളുടെ കണ്ടെത്തലുകൾ ഉയർത്തിക്കാട്ടാൻ ആണ് ശ്രമം.
റോയൽ കമ്മീഷൻ ഫോർ അൽ-ഉലയും സൗദി എയർലൈൻസ് സൗദിയുമാണ് ഇത്തരമൊരു പറക്കുന്ന മ്യൂസിയത്തിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്.
അൽ ഉലയിൽ നിന്ന് പുരാവസ്തു ഖാനനത്തിലൂടെ കണ്ടെത്തിയവയുടെ പകർപ്പ് പ്രദർശിപ്പിക്കും കൂടാതെ ഈ വർഷം പുറത്തിറങ്ങിയ “ആർക്കിടെക്‌സ് ഓഫ് ഏൻഷ്യന്റ് അറേബ്യ” എന്ന ഡിസ്‌കവറി ചാനൽ ഡോക്യുമെന്ററിയും യാത്രക്കാർക്ക് മുന്നിൽ പ്രദർശിപ്പിക്കും.
പുരാവസ്തുക്കളെ കുറിച്ചുള്ള യാത്രക്കാർക്കായുള്ള വിശദീകരണവും ഡോക്യുമെന്റ്റി ആമുഖവും കമ്മീഷനിലെ ആർക്കിയോളജി ആൻഡ് കൾച്ചറൽ ഹെറിറ്റേജ് റിസർച്ച് ഡയറക്ടർ റെബേക്ക ഫൂട്ട് നൽകും.