റിയാദ്: സാധാരണകരെയും നിരപരാധികളെയും ലക്ഷ്യമാക്കി മനപൂർവമായും ഹൂതികൾ തുടരുന്ന തീവ്രവാദ പ്രവർത്തനങ്ങളെ ജി സി സി ഗള്‍ഫ് സഹകരണ കൗണ്‍സിൽ സെക്രട്ടറി ജനറൽ ഡോ നായിഫ് ഹലാഹ് അൽ ഹജ്റഫ് അപലപിച്ചു.
ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ജിസിസി രാജ്യങ്ങളുടെയും മേഖലയുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും ജിസിസി രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും അവിഭാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയുടെ സുരക്ഷയും സമാധാനവും അസ്ഥിരപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങളിൽ ഹൂത്തി മിലിഷ്യയ്ക്കും അതിന്റെ പിന്നിലുള്ളവർക്കുമെതിരെ ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.