രമേശ് ചെന്നിത്തലയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പട്ടിക്കാട് ജാമിഅ സമ്മേളനത്തിലെ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. യോജിക്കാവുന്നിടങ്ങളിൽ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടാമെന്ന് സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിർക്കണമെന്നും എല്ലാക്കാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത് എന്ന് തങ്ങൾ കുറിപ്പിൽ പറയുന്നു. എല്ലാക്കാലത്തും മുസ്ലിം ലീഗ് തന്നോടൊപ്പം ഉണ്ടെന്നും ഇനിയുമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തനിക്ക് മുസ്ലിംലീഗുമായി ഏറ്റവും നല്ല ബന്ധം. അതൊരു കാരണവശാലും ഇല്ലാതാകില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.