റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. അമേരിക്കഅടക്കമുള്ള രാജ്യങ്ങളുടെ ഉപരോധ ത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിലുള്ള വിനിമയം ഒഴിവാക്കി ദിർഹം നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടതുപ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള രണ്ട് റിഫൈനറികൾ ഈ രീതിയിൽ പണമിടപാട് നടത്തിയത്.ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. വരും ദിവസങ്ങളിൽ കൂടുതൽ റിഫൈനറികൾ യുഎഇ ദിർഹത്തിൽ റഷ്യക്കു പണംകൈമാറുമെന്നാണ് വിവരം. ഇന്ത്യയുമായുള്ള വാണിജ്യ ഇടപാടുകളിൽ ഡോളർ, യൂറോ, പൗണ്ട് എന്നിവയിൽ പണം കൈമാറുന്നത്നിരുൽസാഹപ്പെടുത്തുകയാണ് റഷ്യ.സൗഹൃദ രാജ്യങ്ങളുമായി അവരുടെ നാണയത്തിൽ വിനിമയം നട ത്താൻ ഒരുക്കമാണെന്ന് കഴിഞ്ഞ മാസം റഷ്യൻധനമന്ത്രി പറഞ്ഞിരുന്നു.ഇതുവഴി റഷ്യയുടെ റൂബിളിന്റെ വിനിമയ നിരക്ക് ഉയർത്താനും ഡോളർ, യൂറോ എന്നിവയെ പിടിച്ചു കെട്ടാനുമാണ്ലക്ഷ്യമിടുന്നത്.മോസ്കോയിലെ കറൻസി എക്സ്ചേഞ്ചുകൾ ദിർഹത്തിലും ഉസ്ബക് സമ്മിലും വിനിമയം നടത്താനുള്ള ഒരുക്കം തുടങ്ങി.
അതേസമയം, രൂപയിൽ ഇടപാട് നടത്താനുള്ള ഒരുക്കം ഇന്ത്യയും തുടങ്ങിയിട്ടുണ്ട്.