ദുബായ് :വിശുദ്ധ റമദാൻ മാസത്തിൽ ഒരുമയുടെ അനുഗ്രഹങ്ങൾ പങ്കിടുന്നതിന്റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) മെട്രോ സ്റ്റേഷനുകളിൽ ഇപ്പോൾ സൗജന്യ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.റമദാൻ 24 വരെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണം നൽകുമെന്ന് അതോറിറ്റി അറിയിച്ചു. noon ആയി സഹകരിച്ചാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.ദുബായിലെ ബസ് ഡ്രൈവർമാർ, തൊഴിലാളികൾ, ഡെലിവറി റൈഡർമാർ, ട്രക്ക് ഡ്രൈവർമാർ, താഴ്ന്ന വരുമാനക്കാർ എന്നിവർക്ക് പ്രധാന സ്ഥലങ്ങളിൽ സൗജന്യ ഇഫ്താർ ഭക്ഷണം നൽകുന്ന ഒരു സംരംഭം നേരത്തെ അതോറിറ്റി ആരംഭിച്ചിരുന്നു.