ദുബൈ: ദുബൈയുടെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) റമദാൻ മാസത്തെ മുന്നിൽക്കണ്ടു റോഡ് സുരക്ഷാ ബോധവൽകരണ കാംപെയിൻ ആരംഭിച്ചു. ഡ്രൈവർമാരെയും കാൽ നടയാത്രക്കാരെയും ലക്ഷ്യമിട്ടുള്ളതാണു ഈ പദ്ധതി.ദുബൈ പൊലീസ്, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.കാമ്പെയിനിന്റെ ഭാഗമായി, ഡെലിവറി ബൈക്ക് റൈഡർമാർക്കും വാഹനമോടിക്കുന്നവർക്കുമായി 20,000 റമദാൻ ഗിഫ്റ്റ് പായ്ക്കുകൾ Noon, Listerine എന്നിവയുടെ സഹകരണത്തോടെ വിതരണം ചെയ്തു. ദുബൈ ടാക്സി, ബസ്, ലോറി ഡ്രൈവർമാർക്കായി ഇഫ്താർ കിറ്റുകളും വിതരണം ചെയ്തു.റമദാനിൽ ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു. ശൈഖ് സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ പ്രധാന വഴികളിൽ ട്രക്ക് ചലനം നിയന്ത്രിക്കുമെന്നും നിർദ്ദിഷ്ട സമയങ്ങളിൽ നിരോധനം ഉണ്ടാകുമെന്നുമാണ് അറിയിപ്പ്. ഡ്രൈവർമാർ സുരക്ഷിതമായ ദൂരപരിധി പാലിക്കുകയും, അലസത ഒഴിവാക്കി വാഹനം ഓടിക്കണമെന്നും ആർടിഎ ഓർമ്മിപ്പിച്ചു.