ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) നാലാം തലമുറ പരമ്പരാഗത അബ്രകൾ അവതരിപ്പിച്ചു. ഇത് നഗരത്തിന്റെ സമുദ്ര ഗതാഗത ശൃംഖല വിപുലീകരിക്കുന്നതിൽ ഒരു പ്രധാന മുന്നേറ്റമാണ്. പുതിയ അബ്രകൾ യാത്ര അനുഭവം മെച്ചപ്പെടുത്തുകയും ദുബായിയുടെ പൊതുഗതാഗത സംവിധാനത്തോടൊപ്പം സുസ്ഥിരമായി പ്രവർത്തിക്കുകയും സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.RTAയുടെ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയുടെ സി.ഇ.ഒ. അഹമ്മദ് ഹാഷിം ബഹ്‌റോസ്യാൻ ഈ പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ചു. പുതുതായി രൂപകൽപ്പന ചെയ്ത അബ്രകൾ ഇപ്പോൾ 24 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും . മുൻപ് ഇത് 20 ആയിരുന്നു. ദുബായ് യൂണിവേഴ്‌സൽ ഡിസൈൻ കോഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിനാൽ ഇത് സുരക്ഷ, സൌകര്യം, ആക്സസിബിലിറ്റി എന്നിവ ഉറപ്പാക്കുന്നുവെന്നും“സമുദ്ര ഗതാഗത ഉപഭോക്താക്കളുടെ സേവന നിലവാരം ഉയർത്താനും ആധുനിക സൌകര്യങ്ങൾ നൽകിക്കൊണ്ട് യാത്രാനുഭവം മെച്ചപ്പെടുത്താനും ആർ.ടി.എ. പ്രതിജ്ഞാബദ്ധമാണെന്നുംRTA പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയുടെ സി.ഇ.ഒ. അഹമ്മദ് ഹാഷിം ബഹ്‌റോസ്യാൻ പറഞ്ഞു . .”
ഈ പുതിയ ആശയങ്ങളിലൂടെ, ദുബായ് ആഗോള തലത്തിൽ ഏറ്റവും മുന്നിലെത്തിയ സ്മാർട്ട്, സുസ്ഥിര ഗതാഗത പദ്ധതികളുടെ ഭാഗമായിരിക്കും. താമസക്കാരും വിനോദസഞ്ചാരികളും കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ സമുദ്ര ഗതാഗതം ആസ്വദിക്കാനാകും.