ദുബൈ :ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അതിന്റെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ടാബി പേയ്മെന്റ് ആപ്പ് ലഭ്യമാകും . ഇനി മുതൽ ആർ.ടി.എ.യുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, നോൾ പേ അപ്പ്, സ്മാർട്ട് കിയോസ്കുകൾ എന്നിവയിലൂടെ ടാബി ഉപയോക്താക്കൾക്ക് ഗഡുക്കളായി പണമടയ്ക്കാൻ സൗകര്യം ഉണ്ടാകും.മുമ്പ് സ്മാർട്ട് കിയോസ്കുകളിൽ മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം 170-ലധികം സേവനങ്ങൾക്ക് ഇപ്പോൾ ലഭ്യമാകുന്നു, അതിൽ വാഹനവും ഡ്രൈവിംഗ് ലൈസൻസും പുതുക്കൽ, ട്രാഫിക് ഫൈനുകൾ അടയ്ക്കൽ എന്നിവ ഉൾപ്പെടുന്നു. ദുബൈയുടെ കാഷ്‌ലെസ് സ്റ്റ്രാറ്റജിയുമായി ഏകീകരിക്കപ്പെടുന്ന ഈ നീക്കം ഉപഭോക്തൃ സൗകര്യവും ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗവും വർദ്ധിപ്പിക്കും.RTA കഴിഞ്ഞ വർഷം ടാബിയുമായി പങ്കാളിത്തം ആരംഭിച്ചിരുന്നു. ഇപ്പോൾ അതിന്റെ പരിധി വിപുലീകരിച്ച് കൂടുതൽ ഉപഭോക്താക്കൾക്ക് സുഗമമായ ഗഡുക്കളിലായുള്ള പേയ്മെന്റ് സൗകര്യം ലഭ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്