ദുബായ് : ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ജൂൺ 20 മുതൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും. തിരക്കേറിയ സമയങ്ങളിൽ ജബൽ അലി മെട്രോ സ്റ്റേഷനിൽ നിന്ന് 30 മിനിറ്റ് ഇടവിട്ട് ബ്ലൂവാട്ടേഴ്സ് ഐലൻഡിലേക്ക് ‘എഫ്57’ പുറപ്പെടും.
ദുബായിലെ മറ്റ് 15 ബസ് റൂട്ടുകളുടെ ടൈംടേബിളുകളും അതോറിറ്റി മെച്ചപ്പെടുത്തുമെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസി പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ അദേൽ ഷാക്കേരി പറഞ്ഞു.
മികച്ച സമയമാറ്റ ക്രമങ്ങൾ വരുത്തുന്ന മറ്റു റൂട്ടുകൾ ഇവയാണ്.12, 20, 21, 24, 53, 84, 91A, F15, F26, F30, F33, F47, J01, J02, X22.
ഇത് കൂടാതെ ഗോൾഡ് സൂഖ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ദേരയിലെ സൂഖ് അൽ മർഫയിലേക്ക് പോകുന്ന SM1 രാവിലെ 10 മുതൽ പ്രവർത്തിക്കും. സൂഖ് അൽ മർഫ സ്റ്റേ…