ദുബായ്:ഹത്ത സൂഖ് റൗണ്ട് എബൗട്ടിലേക്കുള്ള റോഡിന്റെ നവീകരണം പൂർത്തിയായി. ഹത്ത സൂഖിലേക്ക് എളുപ്പം പ്രവേശിക്കുന്നതിന് ദുബായ് – ഹത്ത റോഡിന് സമാന്തരമായി ഒരു കിലോമീറ്റർ നീളത്തിൽ പുതിയ റോഡും പൂർത്തിയാക്കി.മസ്ഫത് മേഖലയിലേക്കുള്ള പ്രവേശനവും ഇതോടെ സുഗമമാകും. റോഡിന് ഇരുവശവും വഴിവിളക്കുകൾ സ്ഥാപിച്ചതായും യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കിയതായും ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കാൻ പുതിയതായി അഴുക്കുചാലും നിർമിച്ചു.