ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) ദുബൈ പൊലീസും ചേർന്ന് ഡെലിവറി സേവന മികവിന്റെ പുരസ്കാരത്തിന്റെ രണ്ടാം എഡിഷന് പ്രഖ്യാപിച്ചു. ഫെബ്രുവരി 19 മുതൽ മേയ് 31, 2025 വരെ രജിസ്ട്രേഷനുള്ള സമയം ആണ്.ഡെലിവറി മേഖലയിൽ നിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് പുരസ്കാരം നൽകുന്നത്.മികച്ച കമ്പനികൾ, സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ, മികച്ച പങ്കാളികൾ, 200 മികച്ച ഡ്രൈവർമാർ എന്നിവരെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നു.ആർടിഎ ലൈസൻസിംഗ് ഏജൻസിയുടെ സിഇഒ അഹ്മദ് മഹ്ബൂബ് പുരസ്കാരം മത്സരാത്മകതയും പ്രൊഫഷണലിസവും പ്രോത്സാഹിപ്പിക്കുമെന്ന് വ്യക്തമാക്കി. ദുബൈ ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് അൽ മസ്റൂയി റോഡുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇത്തരത്തിലുള്ള സംരംഭങ്ങൾ നിർണ്ണായകമാണെന്ന് ചൂണ്ടിക്കാട്ടി.കമ്പനികളും ഡ്രൈവർമാരും പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. നിരവധി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതുമായിരിക്കും തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ.