ദുബായ് : ദുബായിലെ റെസ്റ്റോറന്റുകളിൽ ഭക്ഷണം തയ്യാറാക്കാൻ ഇനി റോബോട്ട് ഷെഫുകൾ..
യുഎഇയിലെയും മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും (മെന) മേഖലയിലെ കെഎഫ്‌സി, പിസ്സ ഹട്ട്, ഹാർഡീസ്, ക്രിസ്‌പി ക്രീം, ടിജിഐ ഫ്രൈഡേസ് തുടങ്ങിയ ഐക്കണിക് ബ്രാൻഡുകളുടെ മാസ്റ്റർ ഫ്രാഞ്ചൈസിയായ അമേരിക്കാന റെസ്റ്റോറന്റുകൾ അമേരിക്കൻ ഓട്ടോമേഷൻ സൊല്യൂഷൻ കമ്പനിയായ മിസോ റോബോട്ടിക്‌സുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.
അതിന്റെ ഭാഗമായി ദുബായ് മാളിലെ അമേരിക്കാന റെസ്റ്റോറന്റിന്റെ മുൻനിര വിമ്പി ഔട്ട്‌ലെറ്റിൽ മിസോ റോബോട്ടിക്‌സിന്റെ ഫ്ലിപ്പി 2 റോബോട്ടുകൾ ഉപയോഗിച്ചാണ് ആദ്യ പദ്ധതി ആരംഭിക്കുന്നത്. മെന മേഖലയിലുടനീളം വിമ്പിക്ക് 17 സജീവ സ്റ്റോറുകളും 50 അധിക സ്റ്റോറുകളും ആസൂത്രണം ചെയ്തിട്ടുമുണ്ട്.
ഫ്ലിപ്പി 2 റോബോട്ടിക്‌സ് സൊല്യൂഷന് ഒരു മുഴുവൻ ഫ്രൈ സ്റ്റേഷന്റെ ജോലിയും സ്വതന്ത്രമായി ചെയ്യാൻ കഴിയും, ഏതാണ്ട് എന്തും വറുത്തെടുക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് ഓർഡർ-ടു-ഡെലിവറി സമയം കുറയ്ക്കുകയും ഭക്ഷണത്തിന്റെ സ്ഥിരത വർദ്ധിപ്പിക്കുകയും മനുഷ്യ ടീം അംഗങ്ങൾക്ക് മികച്ച പ്രവർത്തന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
ദുബായ് മാളിലെ ഫുഡ് കോർട്ടിൽ വിമ്പിയുടെ ഉപഭോക്താക്കൾക്കും ഫ്ലിപ്പി 2 പ്രദർശിപ്പിക്കും.