പഴയങ്ങാടി: ഭാരതത്തെ വികസനകുതിപ്പിലേക്ക് നയിച്ച ധീരനായ പ്രധാനമന്ത്രി ആണ് രാജീവ് ഗാന്ധി യെന്നു ഇൻകാസ്.യൂ ഏ. ഇ കമ്മിറ്റി ജനറൽസെക്രട്ടറി പുന്നക്കൻ മുഹമ്മദലി അഭിപ്രായപ്പെട്ടു. മാടായി മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിസംഘടിപ്പിച്ച രാജീവ് ഗാന്ധി ജന്മദിനാഘാഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തെ തിരുത്തി എഴുതാനാണ് നരേന്ദ്ര മോദി സർക്കാരും പിണറായി സർക്കാരും ശ്രമിക്കുന്നത്.ജവഹർലാൽ നെഹ്റു റവിനെയും ഇന്ദിരാ ഗാന്ധിയെയും പാഠഭാഗങ്ങളിൽ നിന്നു ഒഴിവാക്കിയാലും രാജീവ് ഗാന്ധിയുടെ പേരിലുള്ള ഖേൽ രത്നം പുരസ്കാരം എടുത്തു കളഞ്ഞാലൊന്നും ജനമനസുകളിൽ നിന്നു അവരെ മാറ്റാൻ കഴിയില്ലെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സുധീർ വെങ്ങരഅധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗവും മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മായ മോഹനൻ കക്കോപ്രവൻ മുഖ്യ പ്രഭാഷണം നടത്തി.
കൂടച്ചീരെ ശ്രീജിത്ത്, എ. ലിജിത്, നൗഷാദ് മണ്ണൻ, ടി. വി. കരുണാകരൻ, മടപ്പള്ളി കൃഷ്ണൻ, സി. വിനോദ് എന്നിവർ പ്രസംഗിച്ചു.