ഖത്തറിൽവീടുകളിലേക്കുള്ള ഫുഡ് ഡെലിവറി സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ പ്രാഥമിക പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി) നിർദേശിച്ചു.. ഫുഡ് ഡെലിവറിയുടെ സമയംരാവിലെ മുതൽ അർധരാത്രി വരെയാക്കി ക്രമീകരിക്കണം. മോട്ടർ സൈക്കിളുകൾക്ക് പകരം എയർ കണ്ടീഷൻ ചെയ്ത കാറുകൾ ഉപയോഗിക്കണം. തണുത്ത ഭക്ഷണസാധനങ്ങൾസൂക്ഷിക്കാൻ റഫ്രിജറേറ്ററും ചൂടുള്ളവയ്ക്കായി തെർമൽ കണ്ടെയ്‌നറുകളും ഉണ്ടാകണം . ഓരോന്നും പ്രത്യേകമായി വേണം സൂക്ഷിക്കാൻ. ഡെലിവറി ജീവനക്കാർക്കായി ഹെൽത്ത്സർട്ടിഫിക്കറ്റും നൽകണം. വർഷത്തിൽ സമഗ്രമായ പരിശോധനയ്ക്കും വിധേയമാക്കണം. സുരക്ഷിതമായുള്ള ഫുഡ് ഡെലിവറിയും വ്യക്തിഗത ശുചിത്വവും സംബന്ധിച്ച പ്രത്യേകകോഴ്‌സുകളും പരിശീലിപ്പി ക്കണം.ഫുഡ് ഡെലിവറിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഫുഡ് ഡെലിവറി വാഹനങ്ങളിൽ ക്യാമറകൾ ഘടിപ്പിക്കണം. മറ്റ് വാഹനങ്ങളിൽ നിന്നുംകാറുകളിൽ നിന്ന് വേറിട്ടുള്ള റൂട്ടുകൾ വേണം മോട്ടർ സൈക്കിളുകൾക്ക് അനുവദിക്കാൻ. മോട്ടർ സൈക്കിളുക ൾക്കായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവുംഅൽ ഹജിരി വ്യക്തമാക്കി. ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾ ഉപകാരപ്രദമാണെങ്കിലും ആരോഗ്യം, വ്യക്തിഗത ശുചിത്വം, ഡെലിവറി ജീവനക്കാരുടെ സേഫ്റ്റി എന്നിവ കൂടികണക്കിലെടുക്കേ ണ്ടതുണ്ട്.ഓരോ പുതിയ ഓട്ടത്തിലും ഡെലിവറി ജീവനക്കാർ പുതിയ ഫെയ്‌സ് മാസ്‌ക് ധരിക്കണം. കയ്യുറകളും മാറ്റണം. വാഹനങ്ങൾ, ബാഗുകൾ, കണ്ടെയ്‌നറുകൾഎന്നിവ പതിവായി അണുവിമുക്തമാക്ക ണം. സ്വന്തം ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡെലിവറി ജീവനക്കാർക്കിടയിൽ അവബോധംനൽകണമെന്നും നിർദേശിച്ചു.