ഖത്തർ എയർവേയ്‌സിൽ ഇതുവരെ തൊഴിലാളികളുടെ ക്ഷാമം ഇല്ലെന്ന് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ. വളർച്ചാ പദ്ധതികളുടെഭാഗമായി 900 പൈലറ്റുമാരെ നിയമിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയെന്നും അൽ ബേക്കർ. ദോഹയിൽ നടന്ന അയാട്ടയുടെ 78-ാമത് വാർഷികജനറൽ യോഗവും ലോക വ്യോമ ഗതാഗത ഉച്ചകോടിയോടും അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അൽ ബേക്കർവെളിപ്പെടുത്തിയത്.കമ്പനിയിൽ ഇതുവരെ തൊഴിലാളികളുടെ കാര്യത്തിൽ ക്ഷാമം ഉണ്ടായിട്ടില്ല. വളർച്ചാ പദ്ധതിയുടെ ഭാഗമായി ഖത്തർ എയർവേയ്‌സിൽ900 പൈലറ്റുമാരെ കൂടി നിയമിക്കാനുള്ള നടപടികളിലാണ്. ഇതിലേക്ക് 20,000 അപേക്ഷകളാണ് ലഭിച്ചത്. കാബിൻ ക്രൂ റിക്രൂട്ട്‌മെന്റിനായി നടത്തിയഓപ്പൺ ഡേയിൽ 25,000 പേരാണ് അപേക്ഷ നൽകിയതെന്നും അൽ ബേക്കർ വിശദമാക്കി. 2050നകം സീറോ കാർബൺ എമിഷൻ എന്ന അയാട്ടയുടെലക്ഷ്യം വെല്ലുവിളിയാണെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിയും.