ദുബായ് ∙ പതിനൊന്നാമത് പൊതുഗതാഗത ദിനമാഘോഷത്തോടനുബന്ധിച്ച്  ആകർഷകമായ പരിപാടികളുമായി ദുബായ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ). പ്രധാന പരിപാടിയായ ഹണ്ട് ഫോർ ദ് വെർച്വൽ ട്രഷർ മത്സരത്തിന് നാളെ തുടക്കം. നവംബർ ഒന്നു വരെ നടക്കുന്ന വെബ് സൈറ്റിലൂടെയുള്ള വെർച്വൽ കായിക മത്സരങ്ങളിൽ പങ്കെടുത്ത് യാത്രക്കാർക്ക് 20 ലക്ഷം നോൽ പ്ലസ് പോയിന്റുകൾ നേടാനാകും. ഒാണ്‍ലൈൻ മത്സരത്തിൽ പങ്കെടുക്കുന്നവർ വിവിധ പൊതുവാഹനങ്ങളിൽ നിന്ന് സ്വർണനാണയങ്ങൾ കണ്ടെത്തുകയാണ് വേണ്ടത…
വേണ്ടത്. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ഏഴ് യാത്രക്കാർക്ക് സമ്മാനങ്ങള്‍ ലഭിക്കും.
ഒന്നാം സ്ഥാനത്തെത്തുന്നയാൾക്ക് 10 ലക്ഷം നോൽ പ്ലസ് ലോയൽറ്റി പോയിന്റുകൾ സ്വന്തമാക്കാം. രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് യഥാക്രമം അഞ്ച്, രണ്ടര, ഒരു ലക്ഷം പോയിൻ്റുകളും ബാക്കി 3 പേർക്ക് അരലക്ഷം പോയിന്റു വീതവും. നോൽ പോയിന്റുകൾ ഉപയോഗിച്ച് വിവിധ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യാം. കൂടാതെ, അംഗീകരിച്ച 11,000 ഔട്‌ലറ്റുകളിൽ ഷോപ്പിങ് നടത്താനും ഇത്തിഹാദ് മ്യൂസിയത്തിലും ദുബായിലെ പബ്ലിക് പാർക്കുകളിലും പ്രവേശിക്കാനും സാധിക്കും.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക വഴി കാർബൺ പുറന്തുള്ളുന്നത് കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണം യാഥാർഥ്യമാക്കുന്നതിനുമാണ് ആർടിഎ ശ്രമിക്കുന്നതെന്നും പൊതുഗതാഗതം ഉപയോഗം പ്രോത്സാഹിപ്പിക്കൽ പ്രധാന ലക്ഷ്യമെന്നും ആർടിഎ കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട് സർവീസ് വിഭാഗം മാർക്കറ്റിങ് ആൻഡ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ റൗദ അൽ മെഹ്റിസി പറഞ്ഞു.
                                










