ഡല്‍ഹി: വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഒപ്പമാണ് പ്രിയങ്കയെത്തിയത്. ഭരണഘടന ഉയര്‍ത്തിയായിരുന്നു സത്യപ്രതിജ്ഞ. കേരളീയ വേഷമായ സെറ്റ് സാരിയുടുത്തായിരുന്നു എംപി പാര്‍ലമെന്‍റിലെത്തിയത്.യങ്കയുടെ കന്നിപ്രസംഗത്തിൽ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമർശിക്കും. ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് പ്രിയങ്കയുടെ തീരുമാനം. വിജയിച്ച സർട്ടിഫിക്കറ്റ് നൽകാനായി ടി.സിദ്ദീഖ് ഉൾപ്പെടെയുള്ള എംഎൽഎമാർ ഡൽഹിയിലുണ്ട്. ഇവരോടൊപ്പമാണ് ഡൽഹിയിലെ സമരത്തിൽ പ്രിയങ്ക പങ്കെടുക്കുന്നത്. പിതാവ് വസന്ത് റാവു പാട്ടീൽ നിര്യാതനായതോടെ ഒഴിവ് വന്ന ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ജയിച്ച രവീന്ദ്ര വസന്ത് റാവുവാണ് പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്ു്നത്