ദുബായ്: അനധികൃതമായി മസാജ് കാർഡുകൾ അച്ചടിച്ച നാല് പ്രസ്സുകൾ ദുബായ് പോലീസ് അടച്ചുപൂട്ടി.ഈ സ്ഥാപനങ്ങളിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തു. അനധികൃത അച്ചടി നടത്തുന്ന പ്രസ്സുകളിലെ ജീവനക്കാർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.മസാജ് കാർഡുകളിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടരുതെന്ന് ദുബായ് പോലീസ് നിർദ്ദേശിച്ചു. മസാജ് കാർഡുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിനായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഒരു സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് ദുബായ് പോലീസ് അറിയിച്ചു..ഈ സംരംഭം എമിറേറ്റിലെ സമൂഹത്തെ സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ദുബായ് പോലീസ് പറഞ്ഞു.ലൈസൻസില്ലാത്തതും നിയമവിരുദ്ധവുമായ മസാജ് സേവനങ്ങളെ പരസ്യപ്പെടുത്തുന്ന ഈ കാർഡുകളിൽ പലപ്പോഴും സ്ത്രീകളുടെയും നടിമാരുടെയും അശ്ലീല ഫോട്ടോകൾ ഉണ്ടാകും.
‘പോലീസ് ഐ’ ആപ്പ്
പൊതുസ്ഥലങ്ങളിൽ മസാജ് സേവനങ്ങൾക്കായി പ്രൊമോഷണൽ കാർഡുകൾ വിതരണം ചെയ്യുന്നതോ പോസ്റ്റ് ചെയ്യുന്നതോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
901 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ ദുബായ് പോലീസ് ആപ്പിൽ ലഭ്യമായ ‘പോലീസ് ഐ’ സേവനം ഉപയോഗിച്ചോ ഇക്കാര്യം പോലീസിനെ അറിയിക്കാം.