ഷാർജ ∙ എക്സ്പോ സെന്‍ററിൽ നവംബർ മൂന്നിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിട ങ്ങളിൽ നിന്നുള്ള അവാർഡ് ജേതാക്കളായ എഴുത്തുകാരും മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരാ യവരുമായ 14 പേരാണ് പങ്കെടുക്കുക. ഇവർ വിവിധ ദിവസങ്ങളിൽ വ്യത്യസ്ത സാഹിത്യ–സാമൂഹിക–സാംസ്കാരിക–പാചക പരിപാടികളിൽ പങ്കെടു ക്കുമെന്ന് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) അറിയിച്ചു.
മലയാളത്തിൽ നിന്ന് കവി മനോജ് കുറൂർ, നോവലിസ്റ്റും തിരക്കഥാകൃത്തുമായ പി. എഫ്. മാത്യൂസ്, ലോകസഞ്ചാരിയും മാധ്യമപ്രവർത്തകനും സംരംഭകനുമായ സന്തോഷ് ജോർജ് കുളങ്ങര എന്നിവരാണ് 11 ദിവസത്തെ പുസ്തകമേളയിൽ പങ്കെടുക്കുക. ഇവർ സംവാദങ്ങളും ചർച്ചകളും നയിക്കും. ഇതിൽ ചേതൻ ഭഗതും രവീന്ദർ സിങ്ങും നേരത്തെയും പുസ്തകമേളയിൽ അതിഥികളായെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ, ഇന്ത്യയിൽ നിന്ന്, പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ഒട്ടേറെ എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയക്കാരും മറ്റും തങ്ങളുടെ പുസ്തകപ്രകാശനത്തിന് എത്തിച്ചേരും.
‘എല്ലായ്പ്പോഴും ശരിയായ പുസ്തകമുണ്ട്’ എന്ന പ്രമേയത്തിൽ നവംബർ 13 വരെ നടക്കുന്ന 40–ാമത് പുസ്തകമേളയിൽ യുഎഇയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും മലയാളികളടക്കമുള്ള ഒട്ടേറെ എഴുത്തുകാരും കലാകാരന്മാരും .1,10,000ത്തിലേറെ പുതിയ ശീർഷകങ്ങൾ ഉൾപ്പെടെ 15 ദശലക്ഷത്തിലധികം പുസ്തകങ്ങൾ സാഹിത്യം, അറിവ്, സംസ്കാരം എന്നീ വിഭാഗങ്ങളിൽ ഇടംപിടിക്കും. പൂർണമായും കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. സന്ദർശകർ നേരത്തെ ഒാൺലൈനിൽ റജിസ്റ്റർ ചെയ്യണം: https://www.sibf.com/en/accountregistration.