അബുദാബി : കോവിഡ് 19 ന് ശേഷം ഓയിൽ ഗ്യാസ് പെട്രോകെമിക്കൽ മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ ആഗോള കമ്പനികളുടെ പ്രതിനിധികൾ ചർച്ച നടത്തി.
മാർക്കറ്റിലെ മാറ്റങ്ങളും കോവിഡ് സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ മാറ്റങ്ങളും അവയെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്തു. ആഗോള സാമ്പത്തിക പുരോഗതിക്കായി ഉൽപാദന ചെലവ് കുറകുന്നതിനെ കുറിച്ചും അതിനായി സാങ്കേതിക വിദ്യകൾ കൂടുതൽ ഉപയോഗിക്കേണ്ടതിനെ കുറിച്ചും ചർച്ച ചെയ്തു.