ഡൽഹി : പിഎച്ച്‌ഡി കോഴ്‌സുകളിലേക്ക് സർവകലാശാലയുടെ പ്രവേശന പരീക്ഷ എഴുതിയ ഇന്ത്യൻ ഉദ്യോഗാർഥികൾ ജോയിൻ ചെയ്തതിനു ശേഷം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ മാത്രമേ വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കൂ എന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (JNU).
എല്ലാ വർഷവും യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി സർവകലാശാല പ്രവേശന പരീക്ഷകൾ നടത്തുകയും യുജിസി മാർഗ്ഗനിർദ്ദേശങ്ങളും വിവിധ വിഭാഗങ്ങൾക്കുള്ള സീറ്റ് സംവരണവുമായി ബന്ധപ്പെട്ട കേന്ദ്ര ഗവൺമെന്റിന്റെ നിയമങ്ങളും അനുസരിച്ച് പ്രവേശന നയം രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികൾ ജെഎൻയു വൈസ് ചാൻസലർ എം ജഗദേഷ് കുമാറിന് തങ്ങളുടെ പ്രവേശന നടപടികൾ ലഖുകരിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് യൂണിവേഴ്സിറ്റി അധികൃതരിൽ നിന്ന് ഇത്തരമൊരു പ്രസ്താവന വന്നത്.