അബുദാബി: എമിറേറ്റിലെ ആരോഗ്യ പരിരക്ഷ സ്ഥാപനങ്ങൾ രോഗികളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്താനായി അബുദാബി ആമെൻ ഓഡിറ്റ് ആരംഭിച്ചു. കൂടാതെ സെൻസിറ്റീവ് രോഗികളുടെ വിവരങ്ങൾ സൂക്ഷികുന്നതിന് മാനദണ്ഡങ്ങളും പുറത്തിറക്കി. ഡാറ്റ സ്വകാര്യതയും വിവര സുരക്ഷയും ഏറ്റവും പ്രധാനപെട്ടതാണ്. പരിപാടിയുടെ ആദ്യഘട്ടത്തിൽ 40 ആരോഗ്യ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. ഈ വർഷാവസനത്തിന് മുമ്പ് ഔഡിറ്റ് ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ പദ്ധതി രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കും.
രോഗികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിന് ഞങ്ങൾ മുൻഗണന തുടരുകയാണെന്ന് ഡെമെൻ ചീഫ് ഇൻഫോർമേഷൻ സെക്യൂരിറ്റി ഓഫീസർ അബ്ദുല്ല ഖദർ അൽ സായരി പറഞ്ഞു.