സോഷ്യൽ മീഡിയയിലൂടെ ഈ അമ്മയുടെ സ്വപ്നങ്ങൾ കൂടി പൂവണിയട്ടെ.
കോവിഡ്_19 എന്ന മഹാമാരി എന്ന് ഈ ഭൂമിവിട്ട് പോകുമെന്ന് വളരെയധികം ആശങ്ക യോടെയാണ് ഭൂമിയിലെ ഓരോ മനുഷ്യരും. നമ്മുടെയെല്ലാം ജീവിതത്തിൽ ഒരു പേമാരി പോലെ പെയ്തുകൊണ്ടിരിക്കുകയാണ് ഈ കുഞ്ഞൻ വൈറസ്.പലരുടേയും ജീവിതവും ഈ കൂറ്റൻതിരമാലകളിൽപ്പെട്ട് തീരമണയാതെ നിൽക്കുകയാണ്.തന്റേയും തന്റെ കൂടെപ്പിറപ്പുകളുടേയും ജീവിതം ഒന്ന് കരപറ്റിക്കാനുളള ശ്രമത്തിലാണ് ചെറുപ്പവലുപ്പ ഭേദമന്യേന ഓരോമനുഷ്യരും.
ഈ കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി വളരെയധികം പ്രചാരം നേടിയ ഒരു വീഡിയോ നിങ്ങൾ ഓർക്കുന്നുണ്ടാകും..”കാന്തപ്രസാദ് “എന്ന 80കാരന്റെ വീഡിയോ.ഡൽഹിയിലെ മാളവ്യ നഗറിൽ “ബാബാ കാ ദാബാ”എന്ന ഭക്ഷണശാല നടത്തുന്ന അദ്ദേഹത്തിന്റെ നിസ്സഹായവസ്ഥ വിളിച്ചോതുന്നതായിരുന്നു ആ വീഡിയോ.നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയും അതിലൂടെ നിരവധി സഹായങ്ങൾ അവരുടെ അരികിൽ എത്തുകയും ചെയ്തു.വിവിധമേഖലകളിൽ പ്രശസ്തരായ പലരും ഇതിനോട് സഹായകരമായ പ്രതികരണങ്ങൾ അറിയിച്ചു.അങ്ങെനെ പ്രായമായ അയാളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നിറയ്ക്കാൻ സോഷ്യൽ മീഡിയ എന്ന ചിറകിന് സാധിച്ചു.
ഇന്നിതാ സമാനസാഹചര്യത്തിൽ ഒരമ്മയുടെ ദുരിതംനിറഞ്ഞ ഒരു വീഡിയോ “ആരിഫ് ഷാ”എന്ന പത്രപ്രവർത്തകന്റെ ട്വിറ്റർ അക്കൗണ്ട് വഴി വൈറലായികൊണ്ടിരിക്കുകയാണ്. ഈ ഒരു വീഡിയോ നമ്മൾ ഓരോ മലയാളികളുടേയും കണ്ണ് നിറയിപ്പിച്ചേക്കാം.കാരണം ഇതിൽ പ്രതിപാദിക്കുന്ന അമ്മ നമ്മുടെ ഓരോരുത്തരുടേയും അമ്മമാരെ ഓർമ്മിപ്പിക്കും വിധം ഉളളതാണ്. നമ്മുടെ കൂട്ടത്തിലെ ഒരമ്മയാണ്.ഒരുപാട് പേർ ഇതിനോടകം കാണുകയും കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ആ കഥ ഒന്ന് നോക്കിയാലോ..പാർവതി അമ്മ..നമ്മുടെ സ്വന്തം കേരളത്തിലെ മണ്ണാർക്കാടിലെ “കരിമ്പ”എന്ന സ്ഥലത്ത് ചെറിയൊരു തട്ടുകടയിട്ട് തന്റെ കുടുംബത്തിന്റെ വിശപ്പ് മാറ്റാനായി സ്വന്തം കൈകൊണ്ട് ജനങ്ങൾ ക്കായ് വെറും തുച്ഛമായ രൂപയ്ക്ക് മേന്മയുളള ആഹാരം ഉണ്ടാക്കി വരികയായിരുന്നു.എല്ലാവരുടേയും ജീവിതത്തിൽ വന്ന മഹാമാരി ഇവരുടേയും ആ കൊച്ചു ജീവിതത്തിലും ഒരുപേമാരി പോലെ പെയ്തുകൊണ്ടിരിക്കുകയാണ്.
പലരും ഇതിനോടകം ഇതിനോട് നല്ല പ്രതികരണങ്ങൾ അറിയിച്ചുകൊണ്ടിരിക്കുകയാണ്.”റിച്ചച്ചദ”പ്രശസ്ത സിനിമാ താരം വരെ ഇതിനോടകം ഇവരുടെ സഹായത്തിലേക്കായ് തന്റെ സഹായാഭ്യർത്ഥന ട്വിറ്റർ വഴി അറിയിച്ചിരിക്കുകയാണ്.ഒരു കുഞ്ഞു”ഫായിസ്”മോന്റെ കുഞ്ഞു ചിന്തകളെ നിമിഷനേരം കൊണ്ട് ലോകമെമ്പാടും അറിയിച്ചവരാണ് നമ്മൾ മലയാളികൾ.പിന്നെയാണോ അമ്മയ്ക്ക് സമമായ ഇവരുടെ കാര്യം.ഈ അമ്മയുടെ സ്വപ്നങ്ങളും ചിറകേറികൊണ്ടിരിക്കുന്നു എന്നുതന്നെ പറയാം.ആശിക്കാം അവരുടെ നല്ലൊരു നാളെയ്ക്കായ്.