അബുദാബി : പാരീസ് പീസ് ഫോറത്തിൽ യുഎഇയെ പ്രതിനിധികരിച്ച് സ്റ്റേറ്റ് മന്ത്രി സഖി നുസിബെ പങ്കെടുത്തു. 2020 നവംബർ 11 മുതൽ 13 വരെ നടക്കുന്ന വാർഷിക പരിപാടിയിൽ സിവിൽ സൊസൈറ്റി, സർക്കാർ, സ്വകാര്യ മേഖലയിലെ പ്രതിനിധികളുടെ പങ്കാളിതത്തിൽ ആഗോള പ്രശ്ന പരിഹാരങ്ങളെ കുറിച്ച് ചർച്ച ചെയ്തു.
യുഎഇ പ്രതിനിധി സംഘത്തിൽ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ ഓർഗനൈസേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് മന്ത്രി യാക്കൂബ് യൂസഫ് അൽ ഹെസാനിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ യൂറോപ്യൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് ഹലാൽ അൽ ഷെഹി എന്നിവരും ഫ്രാൻസിലെ യുഎഇ അംബാസിഡർ അഹമ്മദ് എന്നിവരും പങ്കെടുത്തു.
പാരീസ് ഫോറത്തിന്റെ മൂന്നാം പതിപ്പിൽ ഫ്രഞ്ച് പ്രെസിഡന്റ് ഇമ്മാനുവൽ മക്രോണും പങ്കെടുത്തു. കോവിഡ് വെല്ലുവിളികളെ കുറിച്ചും സുസ്ഥിരത വീണ്ടെടുകാലിനെ പോത്സാഹിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്തു.