ഒറ്റപ്പാലം നിവാസികളുടെ കുടുംബ കൂട്ടായ്മ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്നു. മുഖ്യാതിഥിയായ ഒറ്റപ്പാലം എംഎൽഎ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നടിയും നർത്തകിയുമായ വിന്ദുജ മേനേൻ, മാധ്യമ പ്രവർത്തക
തൻഷീഹാഷിർ, ഡോ: സൗമ്യ സരിൻ ,സ്മിത പ്രമോദ് എന്നിവർ സംസാരിച്ചു. M. V അബ്ബാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിക്ക്. കെ വി ഉമ്മർ സ്വാഗതവും അഡ്വക്കേറ്റ് അക്ബറലി നന്ദിയും രേഖപ്പെടുത്തി. മുനീര്‍ അല്‍ വഫ മോഡറേറ്ററായുള്ള മുഖാമുഖം പരിപാടിയില്‍,നാടിന്റെ വികസന കാര്യങ്ങൾക്കൊപ്പം പ്രാവാസികളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെട്ടു. ശേഷം വേദിയിൽ, വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു