കേരളാ സാഹിത്യ അക്കാദമിയുമായി സഹകരിച്ച് ഓർമ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ( OLF എഡിഷൻ 2 ) 2025 ഫെബ്രുവരി 15 , 16 തിയ്യതികളിൽ ദുബായ് ഫോക്‌ലോർ അക്കാദമി ഹാളിൽ വെച്ച് നടക്കുമെന്ന് ഓർമ ഭാരവാഹികൾ അറിയിച്ചു . കേരളത്തിൽ നിന്നുള്ള പ്രശസ്ത സാഹിത്യകാരന്മാരും ചലച്ചിത്ര രംഗത്തെ പ്രമുഖരും പങ്കെടുക്കും . 2 ദിവസങ്ങളിലായി നടക്കുന്ന ഈ സാഹിത്യോത്സവത്തിൽ പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും . നവാഗത എഴുത്തുകാർക്കുള്ള പ്രത്യേക ശിൽപ്പശാല , മീഡിയ കോൺക്ലേവ് , കഥ- കവിത – നോവൽ ശില്പശാലകൾ , സാമൂഹിക മാധ്യമങ്ങളിലെ ഇടപെടൽ സംബന്ധിച്ച സെമിനാർ , ടോക്ക് ഷോ , ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാര സമർപ്പണം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും . രജിസ്റ്റർ ചെയ്തു മുഴുവൻ സമയവും പങ്കെടുക്കുന്നവര്‍ക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും എന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു .
എഴുത്തിനെയും വായനയേയും ഇഷ്ടപ്പെടുന്നവർക്ക് ഒരു നവ്യാനുഭവം ആയിരിക്കും ഇതെന്ന് സംഘാടകർ അറിയിച്ചു . യൂ എ ഇ യിലെ പ്രമുഖ മാധ്യമ പ്രവർത്തകരും എഴുത്തുകാരും 2 ദിവസങ്ങളിലായി നടക്കുന്ന ഈ സാഹിത്യോത്സവത്തിൽ വിവിധ സെഷനുകളിൽ പങ്കെടുക്കും . കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം : 058 920 4233, 050 776 2201, 054 435 5396, 055 900 3935