മലയാളിയുടെ സാംസ്കാരിക സാമൂഹിക മണ്ഡലത്തിനുണ്ടായ നികത്താനാവാത്ത നഷ്ടമാണ് എം ടി വാസുദേവൻ നായരുടെ വിയോഗമെന്ന് ഓർമ ദുബായ് അനുസ്മരിച്ചു . ഏഴ്പതിറ്റാണ്ടു പിന്നിട്ട അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്കൊപ്പമാണ് മലയാളി വായിച്ച് വളർന്നത് എന്ന് യോഗം വിലയിരുത്തി .
എഴുത്തിനൊപ്പം അദ്ദേഹം നിതാന്തമായി പുലർത്തിയ രാഷ്ട്രീയ ജാഗ്രത എല്ലാവര്ക്കും മാതൃകയാണ് എന്ന് ചടങ്ങിൽ സംസാരിച്ച പ്രവാസ ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് പറഞ്ഞു . കേരളത്തെ മതനിരപേക്ഷതയുടെ നാടായി നില നിർത്തണം എന്ന് അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നു എന്ന് ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അഭിപ്രായപ്പെട്ടു . കേരളത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ അദ്ദേഹം എതിർത്തു എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഷിഹാബ് പെരിങ്ങോട് പറഞ്ഞു.കേരളീയ കുടുംബങ്ങളിൽ ഒരു കാലത്ത് നില നിന്നിരുന്ന ജീര്ണതകളെ തുറന്ന് കാണിക്കാൻ അദ്ദേഹത്തിന്റെ രചനകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ അസി അഭിപ്രായപ്പെട്ടു . ഇതിഹാസങ്ങൾക്കുള്ളിലെ നിശ്ശബ്ദതകളെ വളരെ മനോഹരമായി ആവിഷ്‌ക്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് അസി കൂട്ടിച്ചേർത്തു . മലയാളിയുടെ വായന ശീലങ്ങളെ ആഴത്തിൽ സ്വാധീനിക്കാൻ എം ടിക്ക് കഴിഞ്ഞു എന്ന് ചടങ്ങിൽ സംസാരിച്ച കെ ഗോപിനാഥൻ അഭിപ്രായപ്പെട്ടു . കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങൾക്കൊപ്പം നിൽക്കാനും എം ടി എക്കാലത്തും ശ്രദ്ധിച്ചിരുന്നു എന്ന് അനീഷ് മണ്ണാർക്കാട് അഭിപ്രായപ്പെട്ടു . ചടങ്ങിൽ സെക്രട്ടറി ജിജിത അനിൽകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു വൈസ് പ്രസിഡണ്ട് നൗഫൽ പട്ടാമ്പി , മിനേഷ് രാമനുണ്ണി എന്നിവർ സംസാരിച്ചു . പ്രദീപ് തോപ്പിൽ സ്വാഗത പറഞ്ഞ യോഗത്തിൽ സെക്രട്ടറി ഇർഫാൻ നന്ദി രേഖപ്പെടുത്തി .
തുടർന്ന് എം ടിയെക്കുറിച്ചു കേരള ഗവണ്മെന്റിന്റെ പബ്ലിക് റിലേഷൻ വിഭാഗം തയ്യാറാക്കിയ ഡോകുമെന്ററിയും പ്രദർശിപ്പിച്ചു