എക്സ്പോ ഉദ്ഘാടന ദിവസം മാത്രം 32,000ൽ ഏറെ എൻട്രി പെർമിറ്റുകൾ അനുവദിച്ചതായി ദുബായ് എമിഗ്രേഷൻ അറിയിച്ചു. വരും ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നു കൂടുതൽ സന്ദർശകർ എത്തുമെന്നാണു പ്രതീക്ഷ.
വിമാനത്താവളങ്ങൾ പൂർണ സജ്ജമാണെന്നും വ്യക്തമാക്കി. പാസ്പോർട്ട് കൺട്രോൾ ഓഫിസർമാർ എൻട്രി, എക്സിറ്റ് പോയിന്റുകളിൽ പ്രതിദിനം 85,000ൽ ഏറെ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതായി എമിഗ്രേഷൻ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
എക്സ്പോ കണക്കിലെടുത്ത് ഉദ്യോഗസ്ഥർക്കു പ്രത്യേക പരിശീലനം നൽകി. പ്രതിദിനം 47,000 ൽ ഏറെ സന്ദർശകർ ദുബായിെലത്തുന്നു. കോവിഡ് വെല്ലുവിളികൾക്കു മുൻപ് ഇത് 2,10,000 ആയിരുന്നു. സ്മാർട് ഗേറ്റുകളിൽ നടപടികൾ അതിവേഗം പൂർത്തിയാക്കി പുറത്തിറക്കാനാകും. 122 സ്മാർട് ഗേറ്റുകളിൽ എക്സ്പോ ലോഗോയും പതിച്ചു