യുഎഇ: ഒമാൻ-യുഎഇ അതിർത്തി ഗവർണറേറ്റായ ബുറൈമിയിലേക്ക് പോകാൻ പാസ്പോർട്ടും റെസിഡന്റ്സ് കാർഡും വേണമെന്ന നിബന്ധന ഒമാൻ നീക്കി. അൽ റൗദ, വാദി അൽ ജിസ്സി, സആ ചെക്പോസ്റ്റുകൾ വഴി കടന്നു പോകാം. യുഎഇയിൽ നിന്നുള്ളവർക്കും ഇതു സൗകര്യമാണ്. യുഎഇയിൽ നിന്നു ബുറൈമി വഴി പോകുന്നവർ പാസ്പോർട്ടിൽ എക്സിറ്റ് സീൽ ചെയ്യാൻ വാദി ജിസ്സി ചെക് പോസ്റ്റ് വരെ 35 കിലോമീറ്ററോളം പോകണമായിരുന്നു.വർഷങ്ങൾക്കു മുൻപ് ബുറൈമി അതിർത്തിയിലൂടെ യുഎഇയിലെ അൽഐനിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ചിരുന്നെങ്കിലും പിന്നീട് അടയ്ക്കുകയായിരുന്നു.നിയന്ത്