അബുദാബി: ജനറൽ വനിതാ യൂണിയൻ ചെയർപേഴ്സണും മദർഹുഡ് ആൻഡ് ചൈൽഡ് ഹുഡ് സുപ്രീം കൗൺസിൽ പ്രസിഡന്റും കുടുംബ വികസന ഫൗൺണ്ടേഷന്റെ സുപ്രീം ചെയർപേഴ്സണുമായ ഫാത്തിമ ബിന്ത് മുബാറക് ഒമാനിന്റെ അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാൻ സുൽത്താൻ ഹീതം ബിൻ താരിഖിന്റെ ഭാര്യ സയ്യിദ അഹാദ് ബിന്ത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയയ്ക്ക് ദേശിയ ദിനാശംസകൾ അയച്ചു.
സന്ദേശത്തിൽ ഷെയ്ഖ ഫാത്തിമ അഹാദ് ബിന്ത് അബ്ദുല്ലയുടെയും സുൽത്താൻ ഹൈതത്തി ൻ്റെയും ആരോഗ്യത്തിനും ഐശ്വര്യത്തിനും പ്രാർത്ഥിക്കുകയും ഒമാനിലെ ദേശീയ ദിനം ആഘോഷിക്കുന്നതിൽ സന്തോഷം പ്രകടിപ്പികുക്കയും ചെയ്തു.
അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സയീദിന്റെ സംഭാവനയിലൂടെ ഒമാനിലെ സാമൂഹിക സാമ്പത്തിക മേഖലകളുടെ പുരോഗതിയും രാജ്യത്തിന്റെ മികച്ച നേട്ടങ്ങളിലും നന്ദി പറയുന്നുവെന്നും ഒമാനിൽ സുൽത്താന്റെ നേതൃത്വത്തിൽ കൂടുതൽ വികസനം മാത്രമേ ഉണ്ടാകൂ എന്നും ഷെയ്ഖ ഫാത്തിമ ഹൈതം കൂട്ടിച്ചേർത്തു.